ബിജെപിയുമായി സഖ്യ നീക്കം സജീവം;ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു…

ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എൻ ഡി എ സത്യത്തിലേക്ക് ചുവടു മാറുന്നതിന് മുന്നോടിയായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി വെച്ചേക്കും. രാവിലെ 11:30ന് അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ച ശേഷം ഗവർണർക്ക് രാജി സമർപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഗവർണറെ കാണാൻ പുറപ്പെടുന്നതിനു മുമ്പ് ജെഡിയു നിയമസഭാ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.ബീഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിതീഷ് കുമാറിനെ പിന്തുണച്ച് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭ ഇലക്ഷന് ജെഡിയുമായി സീറ്റ് ധാരണയും ബിജെപി ഉണ്ടാക്കി കഴിഞ്ഞതായാണ് വിവരം.

ഗവർണറുടെ സുരക്ഷാ വീഴ്ച;
ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി…

 ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ  സുരക്ഷാവീഴ്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോര്‍ട്ട് തേടിയത്. ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തതിനു പിന്നാലെയാണ് വീഴ്ച സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ‌ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി.ഇതിനിടെ, ഗവര്‍ണറുടെ ക്ഷീണം മാറ്റാനാണെന്ന പരിഹാസത്തോടെ തൈക്കാട് ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത പരിപാടിയിൽ സംഭാരവുമായി എത്തിയ എസ്എഫ്ഐ വഞ്ചിയൂര്‍ എരിയ പ്രസിഡന്റ് രേവന്തിനെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *