
ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് അകത്ത് കുടുങ്ങിപ്പോയ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്. ആകെ 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍പെട്ടിരുന്നത്. രാവിലെ മുതല്‍ ചിലരെ പുറത്തെത്തിച്ചുതുടങ്ങിയിരുന്നു. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. രക്ഷപ്പെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ആശ്വസിപ്പിച്ചു. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപ്പെടുത്തിയത്. 10 ആംബുലന്‍സുകളാണ് തുരങ്കത്തിന് പുറത്ത് സജ്ജമാക്കിയിരുന്നത്.

രക്ഷപ്പെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ആശ്വസിപ്പിച്ചു. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപ്പെടുത്തിയത്. 10 ആംബുലന്‍സുകളാണ് തുരങ്കത്തിന് പുറത്ത് സജ്ജമാക്കിയിരുന്നത്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. യന്ത്രസഹായത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്‌സിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 24 ‘റാറ്റ്‌ഹോള്‍ മൈനിങ് വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിങ് നടത്തിയത്.

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ, മൊസാദ് തലവന്‍മാര്‍ ഖത്തറില്‍

വടക്കന്‍ ഗസ മുനമ്പില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായും ഇതിനെ അല്‍ഖസ്സാം ബ്രിഗേഡുകള്‍ പരാജയപ്പെടുത്തിയതായും ഖുദ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് റിപോര്‍ട്ട് ചെയ്തു. തിരിച്ചടിയില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് മൂന്ന് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയും വെടിവയ്പുണ്ടാവുകയും ചെയ്തത്. ഗസ മുനമ്പിന്റെ വടക്ക് ഭാഗത്ത് വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണ് നടന്നതെന്നും ഞങ്ങളുടെ പോരാളികള്‍ അതിനെ കൈകാര്യം ചെയ്തതായും അല്‍ഖസ്സാം ബ്രിഗ്രേഡ് അറിയിച്ചു. ശത്രുക്കള്‍ അത് പാലിക്കുന്നിടത്തോളം കാലം ഞങ്ങള്‍ സന്ധിയില്‍ പ്രതിജ്ഞാബദ്ധരാണ്.

കൂടാതെ കരയിലൂടെയും ആകാശത്തിലൂടെയുമുള്ള സന്ധിയുടെ എല്ലാ നിബന്ധനകളും പാലിക്കാന്‍ അധിനിവേശസൈന്യം തയ്യാറാവണമെന്ന് മധ്യസ്ഥരോടും ആവശ്യപ്പെട്ടു. ഇതിനിടെ,ഗസയില്‍ സൈനിക നടപടി പുനരാരംഭിക്കുന്നതിന് അനുമതി നല്‍കണമെന്നും ഹമാസിനെ തകര്‍ക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് തീവ്ര വലതുപക്ഷവാദിയും ഇസ്രായേല്‍ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ ആവശ്യപ്പെട്ടു.
