EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കേന്ദ്രത്തിന്റെ സൗജന്യമോ ഔദാര്യമോ അല്ല വേണ്ടത് ; അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി…

സംസ്ഥാനം കേന്ദ്രത്തോട്  ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ലെന്നും മറിച്ച്  അർഹതപ്പെട്ടതാണെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.കേന്ദ്രസർക്കാർ സംസ്ഥാനത്തെ  പലവിധത്തിലും സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ മുടങ്ങാതെ നൽകി. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്  ശത്രുതാപരമായ സമീപനമാണ്. ഏതെല്ലാം തരത്തിൽ കേന്ദ്രം അവഗണിക്കാൻ ശ്രമിച്ചാലും കേരളസർക്കാർ ജനക്ഷേമ പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ കേന്ദ്രം തരേണ്ട പണം കുടിശികയാണ്. കണക്കുകൾ നൽകിയില്ല എന്ന നിർമല സീതാരാമന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കണക്കുകൾ നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണ്. കണക്കുകൾ നൽകേണ്ടത് അക്കൗണ്ട്സ് ജനറൽ ആണ്. എ ജി കേന്ദ്ര സംവിധാനത്തിന് കിഴിൽ വരുന്നതാണ്. സംസ്ഥാനം നേരിട്ട് കൊടുക്കുകയല്ല ചെയ്യേണ്ടത്. ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി

കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വിദ്യാർത്ഥിനികളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സൈക്കോ സോഷ്യൽ ടീമിന്റെ സേവനം ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി.ശനി രാത്രി ഏഴോടെയായിരുന്നു ദുരന്തം. എൻജിനിയറിങ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ‘ധിഷ്‌ണ 2023’ ടെക്‌ ഫെസ്‌റ്റിന്റെ ഭാഗമായാണ്‌ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബോളിവുഡ്‌ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള സംഘടിപ്പിച്ചത്‌. എട്ടിനാണ്‌ പരിപാടി നിശ്‌ചയിച്ചിരുന്നത്‌. പരിപാടി തുടങ്ങുന്നതിനുമുമ്പായിരുന്നു ദുരന്തം. സ്‌റ്റേഡിയം മാതൃകയിലുള്ള ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ കനത്ത തിരക്ക്‌ ഉണ്ടാകുകയായിരുന്നു. കുത്തനെ താഴേക്കുള്ള പടിവാതിൽക്കൽ മറിഞ്ഞുവീണ വിദ്യാർഥികൾക്കുമേൽ മറ്റു വിദ്യാർഥികളും വീണു.  അപകടത്തിൽ എൻജിനിയറിങ്‌ വിദ്യാർഥികളായ രണ്ട്‌ ആൺകുട്ടികളും രണ്ട്‌ പെൺകുട്ടികളുമാണ്‌ മരിച്ചത്‌.

ഇതൊന്നും മറന്നുപോകുന്ന ശീലം കോൺഗ്രസിനില്ല’; പോലീസിന് താക്കീതുമായി കെ സുധാകരൻ

നവ കേരള സദസ്സ് യാത്രയ്ക്കിടയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർക്ക് എതിരെ ക്രൂരമായ ആക്രമണം നടത്തുന്ന പോലീസുകാർക്ക് താക്കീതുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫേസ്ബുക്കിലാണ് അദ്ദേഹം പോലീസുകാർക്ക് തക്കതായ താക്കീത് നൽകിയത്. മുഖ്യമന്ത്രിയെയും കുറിപ്പിൽ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.പിണറായി വിജയന്റെ നവ കേരളം!തെരുവ് ഗുണ്ടയുടെ നിലവാരമുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ ക്രിമിനൽ മന്ത്രി പറയുന്നതും കേട്ട് കേരളത്തിൽ ജോർജ് ഫ്ലോയ്ഡ്മാരെ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടുന്നതിന് മുൻപ്, ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നത് നല്ലതായിരിക്കുമെന്ന് മാത്രം പോലീസുകാരെ ഓർമിപ്പിക്കുന്നു.

17 ബന്ദികളെ ഹമാസ് മോചിപ്പിച്ചു

തടവിലാക്കപ്പെട്ട 17 ബന്ദികളെ പലസ്തീൻ സംഘടനയായ ഹമാസ് ഇന്നു മോചിപ്പിച്ചു. 14 ഇസ്രായേലികളും മൂന്ന് വിദേശികളും ഉൾപ്പെടെയാണ് മോചിപ്പിക്കപ്പെട്ടത്. ഒരു അമേരിക്കൻ ബന്ദിയും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു വയസ്സുള്ള പെൺകുട്ടിയാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് മോചിപ്പിക്കുന്ന മൂന്നാമത്തെ ബാച്ച് ബന്ദികളാണിത്. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ ഇവർ ഗാസ മുനമ്പിൽ തടവിലായിരുന്നു. ഇസ്രയേലിനെതിരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയ 240 പൗരന്മാരെ ബന്ദികളാക്കുകയായിരുന്നു. നാലു മുതൽ 84 വയസ്സുവരെയുള്ള ബന്ദികളെ മാനുഷിക സംഘടനയായ റെഡ് ക്രോസിലേക്ക് മാറ്റുകയും, പിന്നീട് അവരെ ഇസ്രായേൽ സേനയ്ക്ക് കൈമാറുകയുമായിരുന്നു.“ഇന്ന് ഇസ്രായേലിലേക്ക് മടങ്ങുന്ന 17 ബന്ദികളെ ഇസ്രായേൽ സർക്കാർ ആലിംഗനം ചെയ്യുന്നു, ഞങ്ങളുടെ14 പൗരന്മാരെയും മൂന്ന് വിദേശ പൗരന്മാരെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.”-ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് എക്‌സിൽ കുറിച്ചു.

സുരക്ഷാ വീഴ്ച: ഓഡിറ്റോറിയം പരിപാടികൾക്കു നിയന്ത്രണം വന്നേക്കും

കുസാറ്റിൽ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു.
അടച്ചിട്ട ഗേറ്റ് കടന്നെത്തുന്നത് പടുകുഴിയിലേക്ക്. ഇവിടെ സ്റ്റെപ്പുകളിലിരിക്കുകയായിരുന്നു കുട്ടികളിൽ ചില‍ർ. ചുരുങ്ങിയ സമയത്തിൽ പടിക്കെട്ടിലേക്ക് നിയന്ത്രണത്തിനപ്പുറം വിദ്യാർത്ഥികളുടെ ഒഴുക്ക് വർധിച്ചു. ഗേറ്റിന് പുറത്തുള്ളവർ ഇരുവശത്തെ കമ്പികൾ മറികടന്നും ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് പുറത്ത് പിൻവാങ്ങാതെ ആൾക്കൂട്ടം. ഓഡിറ്റോറിയത്തിനുള്ളിലും ചിതറി ഓടാൻ പോലുമാകാതെ ബാരിക്കേഡുകൾ തട്ടി ആൾക്കൂട്ടം പിന്നെയും ഞെരുങ്ങി. തുടർന്നുണ്ടായ ഉന്തിലും തള്ളിലുമാണ് നാലു പേർക്കു ജീവൻ നഷ്ടമായത്. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് ഉണ്ടായിരുന്നില്ല. കുസാറ്റ് അധികൃതരും സെക്യൂരിറ്റിയെ നിയോ​ഗിച്ചില്ല. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Comment

Your email address will not be published. Required fields are marked *