EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍…

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ കഴിയുന്നതും ശ്രമിച്ച കിവികള്‍ക്ക് പക്ഷെ ഷമിയുടെ മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 ന് പുറത്തായി. ലോകകപ്പിലെ പത്തില്‍ പത്തും ജയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം എതിര്‍ടീമിനെ ഭയപ്പെടുത്തുമെന്നതില്‍ സംശയമില്ല.

അല്‍ശിഫ ആശുപത്രിയിലെ മരുന്ന് സംഭരണശാല ബോംബിട്ട് തകര്‍ത്ത് ഇസ്രാഈല്‍

ഗസയിലെ അല്‍ശിഫ ആശുപത്രിയിലെ ഇസ്രാഈലിന്റെ മനുഷ്യത്വ രഹിതമായ പ്രവൃത്തികള്‍ വീണ്ടും തുടരുന്നു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രഈലിന്റെ ഭീഷണി. ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സംഭരണശാല ഇസ്രാഈല്‍ സൈന്യം തകര്‍ത്തു.ആശുപത്രിയില്‍ അഭയം തേടി എത്തിയവരെ അറസ്റ്റ് ചെയ്തു. പുറത്തേക്ക് കൊണ്ടുപോയ 30ഓളം പേരെ വിവസ്ത്രരാക്കി കണ്ണുകെട്ടി ആശുപത്രി മുറ്റത്ത് നിര്‍ത്തി. ആശുപത്രിയില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും ആക്രമണം നടത്തിട്ടുണ്ട്. ഇസ്രാഈല്‍ തന്നെ സുരക്ഷിത വഴി എന്ന് പറഞ്ഞ വാതിലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ചവരെയാണ് സേന വെടിയുതിര്‍ത്തത്.

റാഞ്ചിയിൽ മോദിയുടെ കാറിനു മുന്നിലേക്കു യുവതി ചാടിയിറങ്ങി, വൻ സുരക്ഷാ വീഴ്ച

ജാർഖണ്ഡിലെ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വൻ വീഴ്ച. മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സ്ത്രീ പെട്ടെന്ന് ചാടിക്കയറി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടുകയും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയും ചെയ്തു. മോദി ബിർസ മുണ്ട ജയന്തി പരിപാടിയിൽ പങ്കെടുത്ത് പുറത്തുപോകുന്നതിനിടെയാണ് സംഭവം. രക്ഷാവീഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അൽപനേരം നിർത്തിയിടേണ്ടി വന്നു. സംഭവം ലഘൂകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. എന്നാൽ സമ​ഗ്രമായ അന്വേഷണത്തിന് ഉന്നത ഉദ്യോ​ഗസ്ഥർ ഉത്തരവിട്ടു.

ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 പേർ മരിച്ചു

ജമ്മുകശ്മീരിലെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 6 പേരുടെ നില ​ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നി​ഗമനം. ബത്തോത്ത – കിഷ്ത്വാർ ദേശീയപാതയിൽ ദോഡയിലാണ് അപകടം. പരിക്കേറ്റവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോ​ഗമിക്കുകയാണ്.ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *