ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ വിധിയില്‍ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധി പ്രസ്താവമാണിത്. നിര്‍ഭാഗ്യകരം എന്നേ പറയാന്‍ ഉള്ളൂ.കേസില്‍ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് വിധി കിട്ടിയില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.കെ കെ രാമചന്ദ്രന്‍ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്‍, തലയില്‍ മുണ്ടിട്ടുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടിക്ക് പോയ ന്യായാധിപന്‍മാര്‍, ഇത്തരത്തിലുള്ള ന്യായാധിപന്‍മാരില്‍ നിന്നെല്ലാം സര്‍ക്കാരിന് അനുകൂലമായ വിധിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഇത്തരമൊരു വിധി പറഞ്ഞതിന്റെ ഗുണം അവര്‍ക്ക് കിട്ടുമെന്നും ശശികുമാര്‍ പറഞ്ഞു.
കൃഷിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല, തമിഴ്‌നാട്ടില്‍ നിന്ന് അരി വരും’; വിവാദപ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്‍…
കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്‍ നിന്ന് അരി വരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.മാന്നാര്‍ ചെന്നിത്തല പഞ്ചായത്തില്‍ മുക്കം വാലയില്‍ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടായിരുന്നു കര്‍ഷകര്‍ക്കെതിരെ മന്ത്രിയുടെ വിവാദ പ്രസ്താവന. പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്ന് അവിടുത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതിനു മറുപടിയെന്നോണമാണ് സജി ചെറിയാന്‍ ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്.ഒരു മന്ത്രി ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അവര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യവും കര്‍ഷകസംഘടനകള്‍ മുന്നോട്ട് വെച്ചു.ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന ചടങ്ങിലെ പ്രസ്താവന തിരുത്താന്‍ മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. കുട്ടനാട്ടില്‍ കര്‍ഷകന്‍ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സജി ചെറിയാനെതിരേ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷക സംഘടനകള്‍. കുട്ടനാട്ടില്‍ ഇന്ന് കരിദിനമാചരിക്കുമ്പോള്‍ പ്രധാന വിഷയമായി ഇതും ഉയര്‍ത്തിക്കാണിക്കാനാണ് സംഘടനകളുടെ തീരുമാനം.
40 പേർ തുരങ്കത്തിൽ കുടുങ്ങിയിട്ട് 24 മണിക്കൂർ, തൊഴിലാളികൾ സുരക്ഷിതർ…
ഉത്തരാഖണ്ഡിൽ നിർമാണം നടക്കുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനെയും സിൽക്യാരയെയും ബന്ധിപ്പിക്കാനുല്‌ള തുരങ്കമാണ് ഇന്നലെ ഭാഗികമായി ഇടിഞ്ഞത്. അതേ സമയം തൊഴിലാളികൾ സുരക്ഷിതരാണെന്നും അവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിയുന്നുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകർന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവർക്ക് ഓക്‌സിജൻ പൈപ്പ് വഴി വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ഗാസയിൽ സ്ഥിതി ഭയാനകം, ആശുപത്രി പ്രവർത്തനം നിലച്ചു…
തീവ്രപരിചരണ വിഭാഗത്തിൽ ഇസ്രായേൽ ഷെൽ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറയുന്നു. അൽ-ഷിഫയെ കൂടാതെ, ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ-ഖുദ്‌സും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.