
രാജ്യത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പെണ്‍കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ ദേശീയ മാതൃക രൂപവത്കരിക്കാന്‍ സുപ്രീം കോടതി തില്ലാ കേന്ദ്രത്തോട് നിര്‍ദേശിച്ചു.പതിനൊന്നിനും പതിനെട്ടിനും ഇടയിലുള്ള ദരിദ്ര വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ കൊഴിഞ്ഞുപോക്കിന് ശൗചാലയങ്ങളുടെ അപര്യാപ്തതയും ആര്‍ത്തവ ശുചിത്വത്തിലെ വെല്ലുവിളികളും കാരണമാകുന്നുവെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരട് ദേശീയനയം രൂപവത്കരിച്ചിട്ടുണ്ടെന്നും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.ഇതോടെ നയത്തിന്റെ തത്സ്ഥിതി ആരാഞ്ഞ ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിതരണ നടപടിക്രമങ്ങളില്‍ കേന്ദ്രം ഏകീകൃതത കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു.

കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം…

കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് പട്ടേല്‍. നവംബര്‍ 17ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ് പ്രഹ്ലാദ് പട്ടേല്‍. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. മന്ത്രിക്കും നിസാരമായ പരിക്കേറ്റിട്ടുണ്ട്. മന്ത്രി ഛിന്ദ്വാരയില്‍ നിന്ന് നര്‍സിംഗ്പൂരിലേക്ക് പോകുകയായിരുന്നു.അധ്യാപകനായ നിരഞ്ജന്‍ (33) ചന്ദ്രവന്‍ഷിയാണ് മരിച്ചത്. ഏഴും പത്തും വയസ്സുള്ള രണ്ട് മക്കള്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിരഞ്ജന്‍. പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 1പത്ത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

വയനാട് മാവോയിസ്റ്റ് സംഘവുമായി തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; വെടിവെപ്പ്…

വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പേര്യ 36 ലാണ് മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.ഇതിനിടെ മാവോയിസ്റ്റ് പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ നിന്ന് പിടികൂടി. പീപ്പിള്‍സ് ലിബറേഷൻ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബു ആണ് പിടിയിലായത്. തമിഴ്നാട് തിരുനല്‍വേലി സ്വദേശിയാണ്. സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് വൈകീട്ട് അഞ്ച് മണിയോടെ ഇയാളെ പിടികൂടിയത്.അരീക്കോട് എംഎസ്പി ക്യാമ്ബില്‍ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡിഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. കണ്ണൂര്‍ വനമേഖലയിലും മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കണ്ടല ബാങ്കിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്…

നൂറുകോടി രൂപയുടെ തട്ടിപ്പ് നടന്ന തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സിആർപിഎഫിന്റെ അകമ്പടിയോടെ ഇ ഡി ഉദ്യോഗസ്ഥർ കണ്ടല സഹകരണ ബാങ്കിൽ എത്തിയിട്ടുണ്ട്. അല്പസമയത്തിനകം റെയ്ഡ് ആരംഭിക്കും. ബാങ്കിലെ മുൻ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ വീടുകളിൽ പുലർച്ച മുതൽ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.മിൽമ അഡ്മിനിസ്ട്രേറ്ററും സിപിഐ നേതാവുമായ ഭാസുരാംഗന്റെ നേതൃത്വത്തിലാണ് ബാങ്കിൽ കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ് നടത്തിയത്. 30 വർഷത്തോളം ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന ഭാസുരാംഗനാണ് തട്ടിപ്പിന് പിന്നിലെന്ന് സഹകരണ വകുപ്പിന്റെ തന്നെ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

