EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഹമാസ് പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യ ഇന്നലെ രാത്രി പുറത്തുവിട്ട അഭ്യര്‍ഥനയുടെ ചുരുക്കം…

തൂഫാന്‍ അല്‍അഖ്‌സ പോരാട്ടം 20 ദിവസം പിന്നിടുമ്പോള്‍ അധിനിവേശത്തിന്റെ അതിക്രൂരമായ ബോംബാക്രമണ ഫലമായി ഇതുവരെ 7000ലധികം ഫലസ്തീനികള്‍ രക്തസാക്ഷികളായി. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. 15000നു മുകളില്‍ മുറിവേറ്റവരും കാണാതായവരും. ഗസയിലെ ജനതയില്‍ ഏകദേശം 15 ലക്ഷത്തോളം പേര്‍ വീടുകള്‍ വിട്ട് ഗസയില്‍ തന്നെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. ഇത്തരുണത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയാണ്.

ഒന്ന്, ഗസയിലെ ചെറുത്തുനില്‍പ്പ് സംവിധാനം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു, തന്ത്രപരമായി മുന്നോട്ടുപോവുന്നു. അതിനാല്‍ ലോക മുസ്‌ലിം സമൂഹത്തോടും സ്വാതന്ത്രലോകത്തോടും ഈ ചെറുത്തുനില്‍പ്പിനെ സാധ്യമായ എല്ലാവിധത്തിലും പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഫലസ്തീന്‍ ഭൂമിയിലെ ആക്രമണാധിനിവേശം അവസാനിപ്പിക്കുന്ന ഈ ചരിത്ര നിര്‍മാണത്തില്‍ ഓരോരുത്തരും അവരവരെക്കൊണ്ട് സാധ്യമായ വിധം പങ്കാളികളാകുവാന്‍ ക്ഷണിക്കുകയാണ്. ചിന്തകരും എഴുത്തുകാരും തന്ത്രജ്ഞരുമെല്ലാം അധിനിവേശാനന്തര ഫലസ്തീന്‍ എങ്ങനെയായിരിക്കണമെന്ന ചിന്തകള്‍ മുന്നോട്ടുവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. അതിക്രൂരമായ ആക്രമണങ്ങളിലൂടെ ഒരുജനതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഈ അധിനിവേശം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് അവര്‍ക്കേറ്റ മാരകമായ പ്രഹരത്തില്‍ നിന്ന് നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുമോ എന്ന് നോക്കുകയാണ്. അവര്‍ എഴുന്നേല്‍ക്കില്ല എന്ന് നമ്മള്‍ ഉറപ്പുവരുത്തും. ഗസയില്‍ ഒഴുകുന്ന രക്തമാണ് ഈ പോരാട്ടത്തിന്റെ അവസാനത്തില്‍ ദൈവസഹായത്തോടെ വിജയിക്കുക.

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു

ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ യുവതി സീബ്രാലൈനിലൂടെ റോഡ് കുറുകെ മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയില്‍ കളത്തൂക്കുന്നേല്‍ കെ സി ആന്റണി മോളി ദമ്പതികളുടെ മകള്‍ അന്‍സു ട്രീസ ആന്റണി (25) ആണ് മരിച്ചത്. അലക്ഷ്യമായും അമിത വേഗത്തിലും കാര്‍ ഓടിച്ച് അപകടത്തിന് ഇടയാക്കിയ പത്തനംതിട്ട ചെന്നീര്‍ക്കര നീലകിലേത്ത് വീട്ടില്‍ ജയകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ബുധന്‍ രാവിലെ 7ന് എംസി റോഡില്‍ കുളക്കട വായനശാല ജംഗ്ഷന് സമീപമായിരുന്നു അപകടം. അന്‍സു കാസര്‍ഗോഡ് പെരിയയിലെ കേരള സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയിരുന്നു. കാരുവേലിലെ കോളേജില്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാന്‍ ബസില്‍ എത്തിയതായിരുന്നു. പുത്തൂര്‍ വഴി പോകുന്നതിനു പുത്തൂര്‍ മുക്കില്‍ ഇറങ്ങുന്നതിനു പകരം കുളക്കടയില്‍ ഇറങ്ങുകയായിരുന്നു.

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം – KUWJ

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകും. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും.
തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും അറിയിക്കുന്നു.

പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കി; മാജിക് മഷ്‌റൂം അടിച്ച് ഫിറ്റായെന്ന് പൈലറ്റ്

പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍  ഓഫാക്കി പൈലറ്റ്. വാഷിംഗ്ടണില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോയ അലാസ്‌ക എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ജോസഫ് ഡി. എമേഴ്‌സണ്‍(44) എന്നയാളാണ് എന്‍ജിന്‍ ഓഫ് ചെയ്തത്.താന്‍ മാജിക് മഷ്‌റൂമടിച്ച് ഫിറ്റ് ആയിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. സംഭവം നടക്കുന്ന ദിവസം അവധിയിലായിരുന്നു ജോസഫ്. എന്നാല്‍ രാവിലെ തന്നെ ഡ്യൂട്ടിക്കെത്തിയ ഇയാള്‍ കോക്പിറ്റില്‍ എക്‌സ്ട്രാ പൈലറ്റുമാര്‍ക്കായുള്ള ജംപ് സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ചു. ഡ്യൂട്ടിക്ക് ആളില്ലാത്തതിനാല്‍ ഇയാളെ അധികൃതര്‍ വിളിച്ചു വരുത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്തായാലും വിമാനം മുകളിലെത്തിയതോടെ ഇയാളുടെ മട്ടു മാറി. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഹാന്‍ഡിലില്‍ ഇയാള്‍ പിടിമുറുക്കുകയും അത് വലിക്കുകയും ചെയ്തു. പിന്നീട് എന്‍ജിന്റെ ഫയര്‍ കണ്‍ട്രോളിലേക്ക് കയ്യെത്തിച്ചെങ്കിലും മറ്റു പൈലറ്റുമാര്‍ ഇത് കണ്ടതോടെ ഇയാളെ തടയുകയും വലിയ അപകടം ഒഴിവാകുകയും ചെയ്തു.സ്വബോധമില്ലാത്ത അവസ്ഥ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സ്വപ്‌നം കാണുകയാവാം എന്നാണ് കരുതിയിരുന്നതെന്നും ഇയാള്‍ പറയുന്നു. സ്വപ്‌നത്തില്‍ നിന്ന് ഉണരാനാണത്രേ ഫയര്‍ ഹാന്‍ഡിലുകള്‍ വലിക്കാന്‍ ശ്രമിച്ചത്.എന്തായാലും ജോസഫിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വിമാനത്തിനുള്ളിലെ ഓരോ യാത്രക്കാരനെയും കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. താന്‍ മാജിക് മഷ്‌റൂം അടിച്ച് ലഹരിയിലായിരുന്നുവെന്നും രണ്ട് ദിവസം ഉറങ്ങിയില്ലെന്നുമാണ് ജോസഫ് കോടതിയില്‍ പറഞ്ഞത്. ഇയാളെ കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് വിമാനം തിരികെ പോര്‍ട്ട്‌ലാന്‍ഡില്‍ അടിയന്തരമായി ഇറക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *