മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വിഷയത്തില്‍ സുരാജ്; നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്…

മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു…അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു…ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ… അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ പോസ്റ്റ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു.മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുന്‍പ് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു… ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ അദ്ദേഹം കുറിച്ചു.കലാപത്തിനിടെ നടന്ന ഒരു വീഡിയോ ആണ് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പുറത്തുവരുന്നത്.മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെയാണ് നഗ്‌നരാക്കി റോഡില്‍ കൂടി നടത്തുകയും ,കൂട്ടബലാ ത്സം ഗത്തിനിരയാക്കുകയും ചെയ്തത് . സ്ത്രീകളെ ന ഗ്‌നരാക്കി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *