
മണിപ്പൂർ കലാപത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബിജെപി എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നിവോദനം നൽകി. വിദേശ യാത്ര പുറപ്പെടുന്നതിനു മുൻപാണ് 9 എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പൂർണ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ ഒൻപത് നിയമസഭാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സർക്കാരിലും ഭരണത്തിലും വിശ്വാസവുമില്ല, എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. എന്നാൽ നിവേദനത്തിനു പ്രധാനമന്ത്രി മറുപടി നൽകിയില്ല.“നിയമവാഴ്ചകൾ പാലിച്ചുകൊണ്ട് ശരിയായ ഭരണത്തിനും സർക്കാരിന്റെ പ്രവർത്തനത്തിനുമുള്ള ചില പ്രത്യേക നടപടികളും ദയയോടെ ചെയ്യേണ്ടതാണ്. അതിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാം” മെമ്മോറാണ്ടത്തിൽ പറയുന്നു.