
കോട്ടയം അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണവും ജിഷ്ണു പ്രണോയിയുടെ മരണവും ഒക്കെ ഒരു ആത്മഹത്യ ആയി മാത്രം എഴുതി തള്ളാൻ കഴിയില്ലെന്നും ഇതിനെയെല്ലാം ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആയി തന്നെ നോക്കി കാണണമെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് എംജെ യദു കൃഷ്ണൻ പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത ഒരു കൂട്ടം വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുവാനുള്ള കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റ്കളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്തരം പ്രവണതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോളേജുകളുടെ സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കുക എന്ന ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തി ജയിൽ ചട്ടങ്ങൾ പോലെയുള്ള നടപടികൾ സ്വീകരിച്ച് തെറ്റുകളെയും അതിക്രമങ്ങളെയും അനീതികളെയും കണ്ടില്ലെന്ന് നടിക്കുവാനും ഇത്തരം പ്രവണതകൾ അധ്യാപകരുടെയും മാനേജ്മെന്റ് ഭാഗത്തുണ്ടാകുമ്പോൾ വാപൊത്തി അനുസരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിക്കുന്ന വികലമായ നയങ്ങളുടെ ഭാഗമായിട്ട് രൂപപ്പെടുന്ന പ്രവർത്തനങ്ങളാണ് ഇവയെന്നും. യദുകൃഷ്ണൻ ചൂണ്ടിക്കാട്ടി.