
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് രേഖകളും മൊഴികളും ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി.സെക്ഷൻ 337 (മനുഷ്യജീവനെ അപകടപ്പെടുത്തുന്ന വിധത്തിൽ അശ്രദ്ധമായി ഏതെങ്കിലും പ്രവൃത്തി ചെയ്‌ത് ആരെയെങ്കിലും വേദനിപ്പിച്ചാൽ), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയോ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയിലൂടെ ഗുരുതരമായ അപകടമുണ്ടാക്കുന്നത്), 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമാകുന്നു), കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 34 (പൊതു ഉദ്ദേശ്യത്തിന്റെ പുറത്ത് ഒരുകൂട്ടം ആളുകൾ ചെയ്‌ത പ്രവൃത്തികൾ) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.ജൂൺ 2ന് രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ട അപകടത്തിൽ 278 പേർ കൊല്ലപ്പെടുകയും 1,100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു, ഇതിന് പുറമെ തിരക്കേറിയ റൂട്ടിലെ ചരക്ക്, പാസഞ്ചർ ട്രെയിനുകളുടെ ഗതാഗതവും തടസ്സപ്പെട്ടു. പിന്നീട് ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് കിഴക്കൻ, ദക്ഷിണേന്ത്യ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.