സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത കണക്കിലെടുത്ത് നാളെ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.അതേസമയം, കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുണ്ട്. ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള നിഗമനമെങ്കിലും ഇത് മൂന്ന് ദിവസം കൂടി വൈകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്‌കൈമെറ്റ് ജൂണ്‍ ഏഴിന് മണ്‍സൂണ്‍ എത്തുമെന്നാണ് പ്രവചനം. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക.