ഒഡീഷ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗുരുതര പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചു.ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് 7 മണിയോടെയാണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തിൽ മരണസംഖ്യ 50 കടന്നു. 300ലധികം പേർക്ക് പരിക്കേററതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തിൽ പെട്ടത്.സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും സംശയിക്കുന്നു. കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാൻഡൽ എക്‌സ്‌പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എത്തിയെന്നും എക്‌സ്‌പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ കയറുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എങ്ങനെ എത്തിയെന്ന് കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.