മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയിലെ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ മുസ്ലിംലീഗിനെ കുറിച്ച് സൂചിപ്പിച്ചത്. മുസ്ലിംലീഗ് തികച്ചും മതേതര പാര്‍ട്ടിയാണ് അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിലാണ് രാഹുലിന്റെ മറുപടി. മുസ്ലിം ലീഗിനെ കുറിച്ച് പഠിക്കാത്തവരാണ് പാര്‍ട്ടിയുടെ മതേതരത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.