
പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടറുടെ ഉത്തരവ്. ലൊക്കേഷന്‍ സ്കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളെജ് ഗ്രൗണ്ടിന് സമീപം കഴിഞ്ഞ ദിവസം( മെയ് 23) പോലീസ് വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മെയ് 23 മുതൽ പ്രാബല്യത്തോടെയാണ് സർവീസിൽ നിന്നും വി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമായതിനാലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായതിനാലും ജീവനക്കാരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് അഭികാമ്യം അല്ലാത്തതിനാലും 1960ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1) (ബി) പ്രകാരമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.