
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഡിജിപി അനില്‍കാന്തിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് നടപടിക്കു കാരണമായി പറയുന്നത്. കേസിലെ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡിജിപിക്ക് റിപോര്‍ട്ട് കൈമാറിയത്. കേസില്‍ തുടരന്വേഷണത്തിന് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.