
മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയ രണ്ട് ബാറ്ററി വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ഇതോടെ അഞ്ച് ബാറ്ററി വാഹനങ്ങളായി. 10,40,000 രൂപയാണ് ഇവയുടെ വില. സന്ദർശകരിലെ പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഇത് ഉപകാരപ്പെടും. രണ്ട് വാഹനം ജൂണിൽ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഒരാൾക്ക് 60 രൂപയാണ് നിരക്ക്.