
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ ചൂട്. പാലക്കാട്ട് തുടർച്ചയായ രണ്ടാംദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്‌ച 40.1 ഡിഗ്രിയാണ്. തൃശൂർ വെള്ളാനിക്കരയിൽ 37.8, പുനലൂരിൽ 37.4, കോട്ടയത്ത് 37 ഡിഗ്രി താപനില രേഖപ്പെടുത്തി.