
ആയോധന കലയിലൂടെ സ്വയംസഹായത്തിന്റെ ഉജ്വലമായ മാതൃകയാണ് ഉണ്ണിയാർച്ച മുന്നോട്ടുവച്ചത്. കേരളത്തിന്റെ നാടോടിക്കഥകളിൽ അവൾ അനശ്വരയാണ്. വസ്ത്രധാരണം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളിൽ, ദളിത് സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിച്ച അന്യായമായ ആചാരങ്ങൾക്കെതിരെ പ്രതിഷേധിച്ചാണു നങ്ങേലി തന്റെ ജീവൻ ബലിയർപ്പിച്ചത്. സാമൂഹിക അന്തസ്സിനും നീതിക്കുമായി പോരാടുന്നവരുടെ തലമുറകൾക്ക് അവൾ പ്രചോദനമാണ്.രാജ്യത്തിന്റെ സമഗ്രവികസനത്തിനും, ലോകത്ത് അതിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുകയാണ്. രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള എന്റെ ആദ്യ കേരള സന്ദർശനമാണിത്. നിങ്ങളോരോരുത്തരും പ്രകടിപ്പിച്ച ഊഷ്മളതയുടെയും വാത്സല്യത്തിന്റെയും ഓർമകൾ എന്നിൽ എന്നെന്നേയ്ക്കും നിലനിൽക്കും.