
യുവമോർ പ്രവർത്തകനെ മർദ്ദിച്ച സി ഐയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു കൊലവിളി മുഴക്കിയത്. മാർച്ചിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് സംയമനം പാലിക്കുകയായിരുന്നു. റോഡ് മണിക്കൂറുകളോളം തടഞ്ഞ് സമരം നടത്തുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നതും കാണാമായിരുന്നു.