
ശാസ്ത്ര ആരോഗ്യ മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനും 5ജി സേവനങ്ങൾ കരുത്താകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും 5ജി സേവനങ്ങൾ നടപ്പാക്കുക. അടുത്ത രണ്ട് വർഷത്തിനുളളിൽ രാജ്യം മുഴുവൻ 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം 5ജി സേവനങ്ങളുടെ നികുതി എത്രയായിരിക്കുമെന്ന് ടെലികോ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ ജൂലായ് അവസാനം ഏഴു ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയർന്നിരുന്നു. 51.2 ജിഗാഹെർട്സ് സ്പെക്ട്രമാണ് ലേലത്തിൽ പോയത്. മുകേഷ് അംബാനി (റിലയൻസ് ജിയോ), സുനിൽ മിത്തൽ (എയർടെൽ), രവീന്ദർ ടക്കർ(വൊഡാഫോൺ ഐഡിയ) എന്നിവർ 5ജി സ്പെക്ട്രം ലേലം സ്വന്തമാക്കിയിരുന്നു.