ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നത്: മുഖ്യമന്ത്രി… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 27, 2022 September 27, 2022 ജീവത്യാഗം ചെയ്തും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടും മാതൃഭൂമിയെ സംരക്ഷിക്കുന്ന ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാങ്ങോട് സൈനിക ക്യാമ്പിൽ ഗ്യാലന്ററി അവാർഡുകൾ നേടിയ പട്ടാളക്കാരെയും വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ ബന്ധുക്കളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വജീവൻ ബലിയർപ്പിച്ച സേനാംഗങ്ങളോട് രാജ്യവും ജനങ്ങളും എക്കാലവും കടപ്പെട്ടിരിക്കുന്നു. വൈവിധ്യമാണ് നമ്മുടെ രാഷ്ട്രത്തിന്റെ പ്രത്യേകത. ആ വൈവിധ്യങ്ങൾക്കിടയിലും ഒന്നിച്ചു നിൽക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 26 പേർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇതിൽ ശൗര്യചക്ര പുരസ്ക്കാരം നൽകി രാഷ്ട്രം ആദരിച്ചവരും ഉൾപ്പെടും. രാജ്യരക്ഷാ പ്രവർത്തനത്തിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള പുരസ്കാരം ബന്ധുക്കൾ ഏറ്റുവാങ്ങി.
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ രണ്ടാം റീച്ചിലുള്ള സ്ഥലം ഏറ്റെടുപ്പിന്റെ പ്രമാണ പരിശോധന ആരംഭിച്ചു. Leave a Comment / channel news, Kerala news, latest news / By en24tv
പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു… Leave a Comment / International News, Kerala news, latest news / By en24tv
ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം… Leave a Comment / International News, Kerala news, latest news / By en24tv
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv