EN24TV

പാർട്ടി ഓഫീസ് നിർമിക്കാൻ പിരിച്ച പണം കൊണ്ട് നേതാക്കൾ വീട് പണിതു, ബിജെപിയിൽ കടുത്ത പോര്…

പാർട്ടി ഓഫീസ് പണിയാൻ പിരിച്ച പണം കൊണ്ട് ബിജെപി നേതാക്കൾ വീട് വച്ചെന്ന് പോസ്റ്റർ. ബിജെപിയിലെ ശക്തരായ ഒരു വിഭാ​ഗമാണ് ജില്ലാ കമ്മിറ്റിക്കെതിരേ രം​ഗത്തു വന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ജില്ലയിലെ പ്രധാന നേതാക്കൾക്കെതിരെ പോസ്റ്റർ പ്രചരിക്കുന്നത്.
ബിജെപി നേതാക്കൾക്കെതിരെ തിരുവനന്തപുരത്തുടനീളം പോസ്റ്റർ പതിച്ചിട്ടുണ്ട്. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റർ. വി വി രാജേഷ് , സി ശിവൻകുട്ടി , എം ഗണേശൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജില്ലാ ഓഫീസ് കെട്ടിട നിർമാണത്തിൻറെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. വി വി രാജേഷ് , സി ശിവൻകുട്ടി , എം ഗണേശൻ എന്നിവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. ഇവർക്കെതിരെ പാർട്ടി തല അന്വേഷണം വേണം.ഇംഗ്ലീഷിലും മലയാളത്തിലും എഴുതി, ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ചു. രാത്രി സ്ഥാപിച്ച പോസ്റ്റർ രാവിലെ പ്രവർത്തകർ നീക്കം

Leave a Comment

Your email address will not be published. Required fields are marked *