ആദായനികുതി വകുപ്പിന് തിരിച്ചടി; നടന് വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 16, 2022 August 16, 2022 അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടന് വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്. പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറന്‍സി ആയും വിജയ് കൈപ്പറ്റി. എന്നാല്‍ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്ന് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടിസില്‍ പറയുന്നു. എന്നാല്‍ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂണ്‍ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്ന്റെ അഭിഭാഷകന് വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. Leave a Comment / International News, latest news / By en24tv
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv