ദലിത് ബാലന്റെ കൊലപാതകം; ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജസ്ഥാന് കോണ്‍ഗ്രസ് എംഎല്‍എ രാജി സമര്‍പ്പിച്ചു… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 15, 2022 August 15, 2022 രാജസ്ഥാനില്‍ തന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ച ദലിത് ബാലനെ അധ്യാപകന് അടിച്ചുകൊന്ന സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് എംഎല്‍എ രാജി സമര്‍പ്പിച്ചു. ബാരന്-അട്രൂ നിയോജക മണ്ഡലത്തിലെ എംഎല്‍എ പന ചന്ദ് മേഘ്വാളാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് നല്‍കിയത്. ദളിതരും നിരാലംബരായ സമുദായങ്ങളും അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുമ്പോള്‍ എംഎല്‍എയായിരിക്കാന്‍ അവകാശമില്ലെന്ന് രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ‘ജലോറില്‍ 9 വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഞാന്‍ വളരെയധികം വേദനിക്കുന്നു. ഞാന്‍ എന്റെ രാജി സമര്‍പ്പിക്കുന്നു. ദലിതരും നിരാലംബരായ സമുദായങ്ങളും നിരന്തരമായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നു-മേഘ്വാളിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv