എൻഡിഎ ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ജെഡിയു. നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിക്കുന്ന അവസരത്തിൽ മന്ത്രിസ്ഥാനം നിരസിക്കുമെന്ന് പാർട്ടി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. എൻഡിഎയിലെ വലയ കക്ഷികളിലൊന്നാണ് നിലവിൽ ജെഡിയു. ബിഹാറിൽ നിന്ന് 16 ലോക്സഭാംഗങ്ങളാണ് പാർട്ടിക്കുള്ളത്. ബിജെപിക്ക് ആകെ 17 എംപിമാരുണുള്ളത്. അവരിൽ 5 പേരെ മോദി മന്ത്രിമാരാക്കി. ഒരാളൊഴികെ മറ്റെല്ലാവരും മുന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരാണ്. ജെഡിയുവിൽ നിന്ന് ആർസിപി സിംങ്ങിനെ മാത്രമാണ് മന്ത്രിയാക്കിയത്. രാജ്യസഭാംഗമായ അദ്ദേഹത്തിന് ജെഡിയു വീണ്ടും അവസരം നൽകിയില്ല. ശനിയാഴ്ച സിംഗ് മന്ത്രിസഭയിൽ നിന്നു രാജി വച്ചു. പിന്നാലെ പാർട്ടിയിൽ നിന്നും രാജിവച്ചു. തുടർന്നാണ് ജെഡിയു പ്രതിനിധിയെ നിർദേശിക്കാൻ അമിത് ഷാ ആവശ്യപ്പെട്ടത്. എന്നാൽ വാഗ്ദാനം നിതീഷ് കുമാർ നിരസിച്ചു. കോൺഗ്രസ്, ആർജെഡി സംസ്ഥാന നേതാക്കളുമായി ജെഡിയു ആശയ വിനിമയം നടത്തുന്നുണ്ട്. വേണ്ടിവന്നാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സംയുക്ത പ്രതിപക്ഷ നിരയിലെത്തുമെന്നാണ്ജെഡിയു നേതാക്കൾ നൽകുന്ന സൂചന. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. അതിനിടെ ഇന്ന് പാർട്ടി എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരുമെന്ന് പാർട്ടി അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്.