നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിന്റെ വളർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശക്തികളുടെ വളർച്ചയുടെ താക്കീതാണ് ഉദയ്പൂർ കൊലപാതകമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇന്നലെ സിപിഎമ്മും കൊലപാതകത്തെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാമെന്നും പിണറായി പറഞ്ഞു.