ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സകിയ ജാഫരിയുടെ ഹര്‍ജിയിൽ സുപ്രീംകോടതി.നിലപാട് നിരാശാജനകമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേശ്.മുമ്പുന്നയിച്ച നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിൽക്കുന്നു. കോൺഗ്രസ് ഇഹ്സാൻ ജാഫരിക്കും കുടുംബത്തിനുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച് വാജ്പേയിക്ക് മോദിയെ ഓർമപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണ്?. ഒരു സംസ്ഥാനം അക്രമത്തിന്റെയും കലാപത്തിന്റെയും വലയത്തിലേക്ക് വലിച്ചെറിയപ്പെട്ടാൽ മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഉത്തരവാദിത്തമില്ലേയെന്നും അദ്ദേഹം ചോദിച്ചു.