EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



നിയമസഭയിൽ മാധ്യമവിലക്കില്ല…

നിയമസഭയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത സംഘടിതവും ആസൂത്രിതവുമാണെന്ന് സ്‌പീക്കർ എം ബി രാജേഷ്. നിയമസഭ റിപ്പോർട്ട് ചെയ്യാൻ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാ​ഗമായി പാസ് പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. തുടക്കത്തിൽ അത് ചില ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചു. പാസ് പുതുക്കാതെ പഴയ പാസ് ഉള്ളവർക്കും പ്രവേശനം നൽകി. എന്നാൽ മാധ്യമവിലക്ക് എന്നത് കുറച്ച് കടന്നു പോയി. ചിലകാര്യങ്ങള്‍ പ്രചരിപ്പിച്ചത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും സ്‌പീക്കർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *