മോഹൻലാലിനും ഇടവേള ബാബുവിനുമെതിരെ ആഞ്ഞടിച്ച് കെ ബി ഗണേശ് കുമാർ; വിജയ് ബാബു രാജിവയ്ക്കണമെന്നും ആവശ്യം… Leave a Comment / International News, Kerala news, latest news / By en24tv / June 27, 2022 June 27, 2022 താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും രൂക്ഷവിമർശനവുമായി കെ ബി ഗണേശ് കുമാർ എം എൽ എ.അമ്മ ക്ളബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെയാണ് ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചത്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് രാജിവച്ചതുപോലെ ബലാത്സംഗ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടനും നിർമാതാവുമായ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടു.അമ്മയിലെ അംഗങ്ങൾ വാർദ്ധ്യകത്തിൽ കഷ്ടപ്പെടാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.അമ്മ ക്ളബായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ഇടവേള ബാബു പ്രസ്താവന പിൻവലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം.അമ്മ ക്ളാബാണെന്ന് ബാബു പറഞത് പ്രസിഡന്റ് തിരുത്തിയില്ല.ഇക്കാര്യത്തിൽ മോഹൻലാലിന് കത്തെഴുതും.സാധാരണ മറുപടി കിട്ടാറില്ല.അമ്മ ക്ളബാണെങ്കിൽ താൻ രാജിവയ്ക്കുമെന്നും ഗണേശ് കുമാർ വ്യക്തമാക്കി.
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ധാക്കുമെന്ന് മുന്നറിയിപ്പ് … Leave a Comment / Kerala news, latest news / By en24tv
ബോബി ചെമ്മണ്ണൂരിനെതിരെ ഹെെക്കോടതിയുടെ കടുത്ത വിമര്‍ശനം… Leave a Comment / Kerala news, latest news / By en24tv
ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഇന്ന് … Leave a Comment / Kerala news, latest news, pathanamthitta news / By en24tv
ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി: എം.ബി രാജേഷ് … Leave a Comment / Kerala news, latest news / By en24tv