രാഹുല്‍ ഇ ഡിക്ക് മുന്നില്‍;എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം;കൊടിക്കുന്നില്‍ സുരേഷ് എംപിയുള്‍പ്പെടേ നിരവധി നേതാക്കള്‍ അറസ്റ്റില്‍… Leave a Comment / International News, Kerala news, latest news / By en24tv / June 14, 2022 June 14, 2022 നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി രണ്ടാം ദിനവും ഇഡിക്ക് മുന്നില്‍ ഹാജരായി.എഐസിസി ആസ്ഥാനത്ത് പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടേയുള്ള നിരവധി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ പോലിസ് വാഹനത്തില്‍ ബലമായി പിടിച്ചു കയറ്റുകയായിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍,ജെബി മേത്തര്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു. ജെബി മേത്തറിനെ വലിച്ചിഴച്ചാണ് പോലിസ് വാഹനത്തില്‍ കയറ്റിയത്.എംപിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും അംഗീകരിച്ചില്ലെന്നും,വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫിസിന് ചുറ്റും വന്‍ സുരക്ഷയാണ് പോലിസ് ഒരുക്കിയിരുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി… Leave a Comment / International News, Kerala news, latest news / By en24tv
ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് യുവതിയെ സാമ്പത്തികതട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി.ആത്മഹത്യക്ക് വിധേയമാക്കി… Leave a Comment / Kerala news, latest news / By en24tv
ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു… Leave a Comment / Kerala news, latest news / By en24tv
ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം… Leave a Comment / International News, Kerala news, latest news / By en24tv
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര് മരിച്ചു… Leave a Comment / Kerala news, latest news / By en24tv