നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി രണ്ടാം ദിനവും ഇഡിക്ക് മുന്നില്‍ ഹാജരായി.എഐസിസി ആസ്ഥാനത്ത് പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടേയുള്ള നിരവധി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ പോലിസ് വാഹനത്തില്‍ ബലമായി പിടിച്ചു കയറ്റുകയായിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍,ജെബി മേത്തര്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു. ജെബി മേത്തറിനെ വലിച്ചിഴച്ചാണ് പോലിസ് വാഹനത്തില്‍ കയറ്റിയത്.എംപിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും അംഗീകരിച്ചില്ലെന്നും,വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫിസിന് ചുറ്റും വന്‍ സുരക്ഷയാണ് പോലിസ് ഒരുക്കിയിരുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.