പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചതിന് കാണ്‍പൂരില്‍ യുപി പോലിസ് വേട്ടയാടിയവരെ നേരില്‍ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ പോലിസ് അര്‍ദ്ധ രാത്രി കസ്റ്റഡിയിലെടുത്തു. അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടു പോയ ഇടിയെയും സംഘത്തെയും കടുത്ത പ്രതിഷേധത്തിനൊടുവില്‍ രാവിലെ പോലിസ് വിട്ടയച്ചു. കാണ്‍പൂരില്‍ പോലിസ് അതിക്രമത്തിനും കലാപത്തിനും ഇരയായവരെ കാണാതെയാണ് ഇ ടി ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.