യുപിയിലെ ലഖ്നോവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടഞ്ഞതിന് മാതാവിനെ 16കാരന് വെടിവച്ചുകൊന്നു. പിതാവിന്റെ ലൈസന്‍സ് ഉള്ള തോക്കുപയോഗിച്ചാണ് കൊലപ്പെടുത്തിയത്. അതിനുശേഷം രണ്ട് ദിവസം മൃതദേഹം ആരുമറിയാതെ ഒളിപ്പിച്ചു. ഞായറാഴ്ചയാണ് കൊലനടന്നതെന്ന് പോലിസ് പറഞ്ഞു. മകന് ഫോണ്‍ ആസക്തിയുണ്ട്. തലയിലാണ് വെടികൊണ്ടിരിക്കുന്നത്. വെടിയേറ്റ ഉടന്‍ മരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഒമ്പത് വയസ്സുകാരിയായ സഹോദരിയും വീട്ടിലുണ്ട്. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ റൂം ഫ്രഷ്നര്‍ ഉപയോഗിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ ഒരു ഇലക്ട്രീഷ്യനാണ് മാതാവിനെ കൊലപ്പെടുത്തിയതെന്നാണ് ആദ്യം കുട്ടി പിതാവിനോട് പറഞ്ഞത്. പിതാവ് സൈനികനാണ്, ഇപ്പോള്‍ ബംഗാളിലാണ് ഉള്ളത്. ഇതേ കഥയാണ് പോലിസിനോടും പറഞ്ഞത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ സത്യം ഏറ്റുപറഞ്ഞു.