Skip to content
ആന്ധ്രയില്‍ നിന്നും എത്തിച്ച ഹാഷിഷ് ഓയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നുമാണ് തൃശൂര്‍ സിറ്റി പോലിസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലിസും ചേര്‍ന്ന് പിടികൂടിയത്. കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ് (20), കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത് (23), അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍ (21), തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ് (21), ഇപ്പോള്‍ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക് (21), കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് (20) എന്നിവരാണ് ഇന്നു പുലര്‍ച്ചെ മൂന്നോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് അറസ്റ്റിലായത്.