പി സി ജോർജ് ജയിലിൽ തുടരും; ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി … Leave a Comment / Kerala news, latest news / By en24tv / May 26, 2022 May 26, 2022 മതവിദ്വേഷ പ്രസംഗ കേസിൽ റിമാൻഡിലായ പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജി നൽകിയത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർജി ഇന്നു പരിഗണിക്കാൻ മാറ്റുകയായിരുന്നു.ജാമ്യം റദ്ദായതോടെ അറസ്റ്റിലായ പി സി ജോർജിനെ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ഹർജി പരിഗണിക്കുന്നത് മാറ്റിയതിനാൽ പി സി ജോർജ് ഇന്ന് ജയിലിൽ തുടരേണ്ടി വരും.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കെഎസ്ഇബി… Leave a Comment / Kerala news, latest news / By en24tv
‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ Leave a Comment / Kerala news, latest news / By en24tv
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv