
മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആൾ ബസുമായി കടന്നുകളയുകയായിരുന്നു. കോഴിക്കോട്ടെയ്‌ക്ക് സർവ്വീസ് നടത്താനായി നിർത്തിയിട്ട ബസ് ആണ് മോഷ്‌ടിച്ചത്. യാത്രയ്‌ക്കിടെആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയിൽ ബസ് നിരവധി വാഹനങ്ങളിൽ തട്ടി. തുടർന്ന് കലൂർ പുല്ലേപടിയിൽ വച്ച് നോർത്ത് പൊലീസ് വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.