നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഇടത് നേതാക്കൾ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അതിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതിജീവിത നമ്മുക്ക് മകളാണ്. അവർക്ക് പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കോടിയേരിയും എം എം മണിയും മറ്റു ഇടത് നേതാക്കളും അതീജിവിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.