EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



എസ്.വൈ.എഫ് സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് തിരുവനന്തപുരം വിഴിഞ്ഞത്ത്…

കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷൻ ഫെഡറേ (എസ്.വൈ.എഫ്) സ്റ്റേറ്റ് ലീഡേഴ്‌സ് കാബിനറ്റ് ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ തിരുവനന്തപുരം വിഴിഞ്ഞം എസ്.ഐ.എം ഓഡിറ്റോറിയത്തിൽ നടക്കും.താജുൽ ഉലമാ ശൈഖുനാ കെ.കെ സദഖത്തുല്ലാ മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായെന്ന പണ്ഡിത സഭയുടെ കീഴ്‌ഘടകമായി 1977 മുതൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന യുവജന സംഘമാണ് എസ്‌.വൈ.എഫ്‌. ഇസ്‌ലാമിൻ്റെ പാരമ്പര്യ സരണിയിൽ യുവതലമുറയെ ഉറപ്പിച്ചു നിർത്തുന്നതോടൊപ്പം മത-ധാർമ്മിക -വൈജ്ഞാനിക-സാമൂഹിക- സാംസ്‌കാരിക രംഗത്ത് നേരായ വഴി കാണിച്ചു കൊടുക്കുകയാണ് സംഘത്തിന്റെ പ്രവർത്തന ലക്ഷ്യം.

കേന്ദ്രസമിതി അംഗങ്ങൾ, സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ എന്നിവരാണ് കാബിനറ്റിൽ പങ്കെടുക്കുന്നത്. രാവിലെ 9 മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന കാബിനറ്റ് ജംഇയ്യത്തുൽഉലമാ ജനറൽ സിക്രട്ടറി ഹുജ്ജത്തുൽഉലമാ മൗലാനാ എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാശിം ബാഫഖി തങ്ങൾ, പാണക്കാട് സയ്യിദ് അബ്ദുൽഖയ്യും ശിഹാബ് തങ്ങൾ, പി.എസ് അബ്ബാസ് പാലക്കാട്, വി. താജുദ്ദീൻ മാസ്റ്റർ എന്നിവർ പ്രസീഡിയം നിയന്ത്രിക്കും. ജംഇയ്യത്തുൽഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി.എം ബശീർ ബാഖവി മൂന്നിയൂർ, വർക്കല അബ്ദുർറഹ്‌മാൻ ബാഖവി, അബ്ദുസ്സമദ് മൗലവി ആറ്റിങ്ങൽ എന്നിവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും. കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ ലീഡിംഗ് മെസ്സേജ് നൽകും.ലീഡർഷിപ്പ് ഡെവലെപ്‌മെൻ്റ് സെഷനിൽ ലീഡേഴ്‌സ് ക്വോളിറ്റി, ലീഡേഴ്‌സ് ഫംഗ്ഷൻസ് എന്നീ വിഷയങ്ങൾ പ്രമുഖ ഗ്ലോബൽ എജ്യൂ സ്കോളർ & സ്‌പീക്കർ ഡോ. ഉമർ ശിഹാബ്, കെ.യു ഇസ്ഹാഖ് ഖാസിമി എന്നിവർ അവതരിപ്പിക്കും.മെന്ററിംഗ് സെഷനിന് സി.ബി ബശീർ വഹബി അടിമാലി, പി.കെ.എസ് കോടാലിപ്പൊയിൽ, റശീദലി വഹബി എടക്കര എന്നിവർ നേതൃത്വം നൽകും.ഓപ്പൺ ഫോറം സെഷൻ ഒ.പി മുജീബ് വഹബി നാദാപുരം, ഇ.പി അശ്റഫ് ബാഖവി കാളികാവ്, യു. ജഅ്‌ഫറലി മുഈനി പുല്ലൂർ, മുജീബ് ഫലാഹി വേളം എന്നിവർ നയിക്കും.

പത്ര സമ്മേളനം

Leave a Comment

Your email address will not be published. Required fields are marked *