മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി…
മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരേ പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. ഗൗരവ് ഗൊഗോയിയെ കൂടാതെ ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ചര്‍ച്ചയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം …