എ.ഐ ക്യാമറ; പിഴ നാളെ മുതല്‍…
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം. 726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.സ്വയാര്‍ജിത ബുദ്ധി ഉപയോഗിച്ച് ഓരോ വാഹനത്തിന്റെയും നിയമലംഘനങ്ങള്‍ സൂം ചെയ്ത് കണ്ടെത്തി, കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയക്കാന്‍ ശേഷിയുള്ളതാണ് എ.ഐ ക്യാമറകള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ഇത് പ്രായോഗികമല്ലെന്ന വാദവും നിലനില്‍ക്കുമ്പോളാണ് നാളെ മുതല്‍ യാത്രക്കാരുടെ കീശ കീറുന്നത്. …