EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും…

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് …

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും… Read More »

ഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

ഹോട്ടല്‍ ഉടമയായ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ചെന്നൈയില്‍ നിന്ന് പിടിയിലായ ഷിബിലിയും ഫര്‍ഹാനയും വര്‍ഷങ്ങളായി അടുപ്പത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍. മാത്രമല്ല, കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലിസ് പറയുന്ന ആഷിഖ് പട്ടാമ്പി പോലിസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണെന്നും വിവരങ്ങളുണ്ട്. ചളവറ സ്വദേശിനിയായ ഫര്‍ഹാന 2021ല്‍ വല്ലപ്പുഴ സ്വദേശിയായ ഷിബിലിക്കെതിരേ പോക്‌സോ കേസും നല്‍കിയിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയും 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി …

ഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്… Read More »

പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്…

ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണ്‍ എംപിയെ അറസ്റ്റ് ചെയ്യണെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കേസ്. ആഴ്ചകളായി പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പൂനിയ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. അതിനിടെ, പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന താരങ്ങളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചില താരങ്ങള്‍ രാത്രി പ്രതിഷേധത്തിനായി ജന്തര്‍ മന്തറിലേക്ക് എത്തിയിരുന്നെങ്കിലും ഡല്‍ഹി പോലിസ് അനുമതി നിഷേധിക്കുകയും …

പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്… Read More »

രാവിലെ 9ന് കോന്നി ടി.വി.എം ആശുപത്രി അങ്കണത്തില്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം ആരോഗ്യ, വനിതാ, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു…

കമ്പത്തിറങ്ങിയ കൊമ്പൻ നാടു വിറപ്പിച്ചു, മയക്കു വെടി വയ്ക്കാൻ തമിഴ്നാട്…

കേരളം വിട്ട കാട്ടു കൊമ്പൻ അരിക്കൊമ്പൻ തമിഴാനാടിനെ കിടുകിടെ വിറപ്പിക്കുന്നു. ഇന്നലെ രാത്രി കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓ‌ട്ടോ റിക്ഷ തകർത്തു. നാട്ടുകാരെ വിരട്ടോയോടിച്ചു. പുളിമരക്കൂട്ടത്തിൽ ഒളിച്ചിരുന്ന കാട്ടാന പൊടുന്നനെയാണ് തിരക്കേറിയ കമ്പം ടൗണിലേക്ക് ഓടിയിറങ്ങിയത്. തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് …

കമ്പത്തിറങ്ങിയ കൊമ്പൻ നാടു വിറപ്പിച്ചു, മയക്കു വെടി വയ്ക്കാൻ തമിഴ്നാട്… Read More »

ഹോട്ടലുടമ സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയോ?പ്രതികളെ തിരൂരിലെത്തിച്ചു ചോദ്യം ചെയ്യൽ തുടങ്ങി…

കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളായ ഷിബിലിയെയും, ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ഇവരെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്യും. അടിമുടി ദുരൂഹത നിറഞ്ഞ ഈ കൊലപാതകത്തിന്റെ ചുരുൾ നിവർത്താനുള്ള ഉദ്യമത്തിലാണ് പൊലീസ്. സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയാണ് വക വരുത്തിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.റോഡുമാർഗമാണ് പ്രതികളെ ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചത്. കൊലപാതകം നടന്ന സമയം, കാരണം, മാറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത …

ഹോട്ടലുടമ സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയോ?പ്രതികളെ തിരൂരിലെത്തിച്ചു ചോദ്യം ചെയ്യൽ തുടങ്ങി… Read More »

കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന് സസ്പെൻഷൻ…

പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടറുടെ ഉത്തരവ്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളെജ് ഗ്രൗണ്ടിന് സമീപം കഴിഞ്ഞ ദിവസം( മെയ് 23) പോലീസ് വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മെയ് 23 മുതൽ പ്രാബല്യത്തോടെയാണ് സർവീസിൽ നിന്നും വി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമായതിനാലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ …

കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന് സസ്പെൻഷൻ… Read More »

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലംഇന്ന് പ്രഖ്യാപിക്കും..

 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും ഉച്ചകഴിഞ്ഞു മൂന്ന് മണിയ്ക്ക് സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.