പ്രവീണിനെ പങ്കാളി തലയ്ക്കടിച്ചു, അടിവയറ്റിൽ ചവിട്ടി, ശ്വാസം മുട്ടിച്ചു; വെളിപ്പെടുത്തി ‘സഹയാത്രിക’…
ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിയായിരുന്ന റിഷാനയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സഹയാത്രിക കൂട്ടായ്മ.റിഷാനയില്‍നിന്നും പലതവണ മാനസികവും ശാരീരികവുമായ പീഢനങ്ങൾ പ്രവീണിനു നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിൽ മാനസികമായി വിഷമത്തിലായിരുന്നുവെന്നും സഹയാത്രിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.വിവാഹത്തിനു ശേഷം പ്രവീൺ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സഹയാത്രികയിൽവെച്ച് ഞങ്ങളോട് തുറന്ന് പറഞ്ഞിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.