EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

50 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ ട്വീറ്റ്; പ്രിയങ്കാ ഗാന്ധിക്കെതിരേ കേസെടുത്തു…

മധ്യപ്രദേശ് സര്‍ക്കാരിനെതിരായ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരേ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലിസാണ് പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ക്കെതിരേ കേസെടുത്തത്. ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതകിന്റെ പരാതിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ മധ്യപ്രദേശിലെ കരാറുകാരോട് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന് ആരോപിക്കുന്ന കത്ത് പങ്കുവച്ചയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബിജെപി തിരക്കഥ പാളി: ‘ആ ഫ്ളയിങ് കിസ് ഞാൻ കണ്ടില്ല’, സ്മൃതി ഇറാനിയെ തള്ളി ബിജെപി എംപി ഹേമമാലിനി…

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണങ്ങൾ തള്ളി മഥുരയിൽ നിന്നുള്ള ബിജെപി എംപി ഹേമമാലിനി. അവിശ്വാസപ്രമേയത്തിൽ നടത്തിയ പ്രസംഗത്തിമു ശേഷം സഭയിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധി ബിജെപി വനിതാ അംഗങ്ങളെ നോക്കി ഫ്ളയിങ് കിസ് ആംഗ്യം കാണിച്ചുവെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ ആരോപണങ്ങൾ തള്ളി ബിജെപി എംപി ഹേമമാലിനി തന്നെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ബിജെപി വനിതാ അംഗങ്ങളെ നോക്കി ഫ്ളയിങ് കിസ് ആംഗ്യം കാണിച്ചത് …

ബിജെപി തിരക്കഥ പാളി: ‘ആ ഫ്ളയിങ് കിസ് ഞാൻ കണ്ടില്ല’, സ്മൃതി ഇറാനിയെ തള്ളി ബിജെപി എംപി ഹേമമാലിനി… Read More »

വീണാ വിജയനെതിരായ മാസപ്പടി വിവാദം; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്…

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, പുതുപ്പള്ളി തിരഞ്ഞെടുപ്പ് കണ്ട് മുഖ്യമന്ത്രിയെയും കുടുംബത്തെയും തകര്‍ക്കാനാണ് മാധ്യമശ്രമമെന്ന് സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ പുറത്തുവന്ന മാസപ്പടി വിവരങ്ങള്‍ അതീവ ഗൗരവമേറിയതണെന്നും പ്രതിപക്ഷം പറഞ്ഞു. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്ന …

വീണാ വിജയനെതിരായ മാസപ്പടി വിവാദം; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്… Read More »

കേന്ദ്രം നിഷ്ക്രിയം , ഇടപെട്ട് കോടതികൾ ; മണിപ്പുരിൽ നേരിട്ട് നിരീക്ഷിക്കും…

മണിപ്പുരിലെ വംശീയ കലാപം മൂന്നുമാസം പിന്നിട്ടിട്ടും  നിഷ്‌ക്രിയമായി തുടരുന്ന കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്ക്‌ കനത്ത പ്രഹരം നൽകി നിർണായക ഇടപെടലുമായി സുപ്രീംകോടതി.    അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ്‌ പട്‌സാൽഗികറെ  ചുമതലപ്പെടുത്തി. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്‌ രജിസ്റ്റർ ചെയ്‌ത 11 കേസ്‌ അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചു പൊലീസ്‌ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണം. എസ്‌പി റാങ്കിലുള്ളവരോ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്തവരോ ആകണം.അന്വേഷണത്തിന് ലക്ഷ്യബോധം ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനും ഈ നടപടി അനിവാര്യമാണെന്ന്‌ …

കേന്ദ്രം നിഷ്ക്രിയം , ഇടപെട്ട് കോടതികൾ ; മണിപ്പുരിൽ നേരിട്ട് നിരീക്ഷിക്കും… Read More »

സൗദിയിലെ ബാങ്കുവിളി പരാമര്‍ശം; തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാന്‍…

സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള പരാമര്‍ശത്തില്‍ തിരുത്തുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്കു ലഭിച്ച തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്നും സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സൗദിയിലെ മതാനുഷ്ഠാനങ്ങളെ സംബന്ധിച്ചും ഇതര നാട്ടുകാരോട് അവര്‍ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും സഹയാത്രികന്‍ പറഞ്ഞതാണ് പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക സൗദിയില്‍ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി …

സൗദിയിലെ ബാങ്കുവിളി പരാമര്‍ശം; തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാന്‍… Read More »

ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു…

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറില്‍ വന്നുകയറുമ്പോഴായിരുന്നു അപകടം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസും …

ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു… Read More »

കണ്ണൂർ സർവകലാശാല മണിപ്പുർ വിദ്യാർഥികൾക്ക് ഉപരിപഠത്തിന്‌ അവസരമൊരുക്കും…

മണിപ്പുരിലെ വംശീയകലാപത്തിൽ  വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക്  കണ്ണൂർ സർവകലാശാല ഉപരിപഠനത്തിന്‌   അവസരമൊരുക്കുമെന്ന്‌ വൈസ്‌ ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ  പറഞ്ഞു. മണിപ്പൂരിലെ വിദ്യാർഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ച്‌ തിങ്കൾ രാവിലെ താവക്കര ആസ്ഥാനത്ത്‌ ചേർന്ന അടിയന്തിര സിൻഡിക്കറ്റ് യോഗത്തിലാണ്  തീരുമാനമെടുത്തത്. മണിപ്പുർ വിദ്യാർഥികൾക്കായി  പ്രത്യേകം സീറ്റുകൾ അനുവദിക്കും. തുടർ വിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല  മണിപ്പുർ വിദ്യാർഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ അവസരമൊരുക്കുന്നത്‌. സർവകലാശാലയിലെത്തുന്ന  വിദ്യാർഥികൾക്ക്  താമസസൗകര്യവും സാമ്പത്തിക …

കണ്ണൂർ സർവകലാശാല മണിപ്പുർ വിദ്യാർഥികൾക്ക് ഉപരിപഠത്തിന്‌ അവസരമൊരുക്കും… Read More »

കർഷകന്‌ ഉചിതമായ സഹായം നൽകുമെന്ന്‌ കെഎസ്‌ഇബി…

കോതമംഗലം വാരപ്പെട്ടിയിൽ ഹൈ ടെൻഷൻ ലൈൻ കടന്നുപോകുന്നതിന്‌ താഴെയുള്ള വാഴകൾ വെട്ടിമാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കെഎസ്‌ഇബി. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള ഈ ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്‌തു എന്നും കെഎസ്‌ഇബി വിശദീകരിക്കുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലാണ്‌ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റിയത്‌. …

കർഷകന്‌ ഉചിതമായ സഹായം നൽകുമെന്ന്‌ കെഎസ്‌ഇബി… Read More »

കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം; ഒരു കോടി രൂപയുടെ സ്വർണം കവർന്നു…

കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം. എം സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ ഉള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫൈനാൻസിയേഴ്സ് ധനകാര്യ സ്ഥാപനിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒന്നേകാൽ കോടി രൂപയുടെ സ്വർണവും പണവും കവർന്നു. സംഭവത്തിൽ വൻ ആസൂത്രണമാണ്  നടന്നതെന്ന് പൊലീസ്  പറഞ്ഞു.നഷ്ടപ്പെട്ടത് സ്ഥാപനത്തിൽ പണയം വച്ച സ്വർണമാണന്ന് ഫൈനാൻസ് ഉടമ പറഞ്ഞു. ഇതിന് ഒന്നേകാൽ കോടി രൂപയോളം മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ നൽകിയ മൊഴി. എട്ട് ലക്ഷം …

കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം; ഒരു കോടി രൂപയുടെ സ്വർണം കവർന്നു… Read More »

കരിപ്പൂര്‍ വിമാനപകടത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം…

കരിപ്പൂര്‍ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെല്‍ത്ത് സെന്ററിന് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കും. വിമാന അപകടം നടന്നതിന് പിന്നാലെ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ റണ്‍വേ നവീകരിക്കണം.2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്. റണ്‍വേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയര്‍ ഇന്ത്യ വിമാനം മൂന്നു …

കരിപ്പൂര്‍ വിമാനപകടത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം… Read More »