ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം…
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം 68-ആം പിറന്നാൾ ആഘോഷിക്കുകയാണ്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് കേരളം രൂപം കൊണ്ടത്. ഇന്ന് കേരളത്തിൽ 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും ഉള്ളത് പ്രധാനമായൊരു നേട്ടമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒന്നിച്ചൊന്നായി കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടത്. 1956-ൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനർസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി …