EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

പൊന്നമ്പലമേട് അതിക്രമിച്ചുകയറിയ 2 പേരെ കോടതി റിമാൻഡ് ചെയ്തു…

ശബരിമല മഹാക്ഷേത്രത്തിന്റെ വിശുദ്ധി സംരക്ഷിക്കന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിശ്വാസികൾ. ശബരിമല ക്ഷേത്രത്തിന്റെ മൂല കേന്ദ്രമായ പൊന്നമ്പലമേട് പോലും സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ വിശ്വാസികളെ വഞ്ചിച്ചെന്ന് കോട്ടയത്തുനിന്നുള്ള ഒരു സംഘം അയ്യപ്പ സേവാസംഘം പ്രവർത്തകർ ആരോപിച്ചു. ക്രമസമാധാനം മാത്രമല്ല, ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ പരാജയമാണെന്നും ഇവർ കുറ്റപ്പെടുത്തി.അതിനിടെ, പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവർക്ക് ഒത്താശ ചെയ്ത രണ്ട് പേരെ റിമാൻഡ് ചെയ്തു ജെയിലിലാക്കി. വനം വകുപ്പ് അറസ്റ്റ് ചെയ്ത രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാൻഡ് …

പൊന്നമ്പലമേട് അതിക്രമിച്ചുകയറിയ 2 പേരെ കോടതി റിമാൻഡ് ചെയ്തു… Read More »

കര്‍ണാടക മുഖ്യമന്ത്രി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച; സിദ്ധരാമയ്യയുടെ പ്രസ്താവനകളില്‍ അതൃപ്തിയുമായി ഡി.കെ

കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു. നിയമസഭാ കക്ഷി യോഗത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്നാണ് പരാതി. സിദ്ധരാമയ്യയുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങള്‍ സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി…

തമിഴ്നാട്ടില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. വില്ലുപുരം ജില്ലയിലെ മരക്കാനം സ്വദേശികളായ 13 പേരും ചെങ്കല്‍പട്ട് ജില്ലയിലെ മധുരാന്തകത്ത് അഞ്ച് പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേസ് ക്രൈംബ്രാഞ്ച്-ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വ്യാജമദ്യം കഴിച്ച് നിരവധിപേര്‍ ചികിത്സയില്‍ കഴിയുന്ന വില്ലുപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയും മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് …

തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി… Read More »

തിരുവനന്തപുരത്ത് അമ്മയ‌്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു…

പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു.ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.ഭർത്താവ് രാജു ജോസഫ് വീട്ടിൽ ഇല്ലായിരുന്ന സമയത്താണ് യുവതി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തമിഴ്നാട് വില്ലുപുരം ജില്ലയിൽ വ്യാജമദ്യം ദുരന്തം… മൂന്ന് മരണം

തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്ന് മരണം. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ എട്ട് പേരുടെ നില ​ഗുരുതരമാണ്. ഇവരെ പുതുച്ചേരിയിൽ ആശുപത്രിയിലേക്ക് മാറ്റി. വ്യാജ മദ്യം നിർമ്മിച്ച അമരൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കേരള സ്റ്റോറി സംവിധായകനും നടിക്കും കാറപകടത്തില്‍ പരിക്ക്…

ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്‌തോ സെനും നടി ആദാ ശര്‍മയും വാഹനാപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ കരീം നഗരറില്‍ ഹിന്ദു ഏക്താ യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. ‘ ഇന്ന് കരിംനഗറില്‍ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തത്’ സുദീപ്‌തോ സെന്‍ ട്വീറ്റ് …

കേരള സ്റ്റോറി സംവിധായകനും നടിക്കും കാറപകടത്തില്‍ പരിക്ക്… Read More »

പ്രവീണിനെ പങ്കാളി തലയ്ക്കടിച്ചു, അടിവയറ്റിൽ ചവിട്ടി, ശ്വാസം മുട്ടിച്ചു; വെളിപ്പെടുത്തി ‘സഹയാത്രിക’…

ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിയായിരുന്ന റിഷാനയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സഹയാത്രിക കൂട്ടായ്മ.റിഷാനയില്‍നിന്നും പലതവണ മാനസികവും ശാരീരികവുമായ പീഢനങ്ങൾ പ്രവീണിനു നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിൽ മാനസികമായി വിഷമത്തിലായിരുന്നുവെന്നും സഹയാത്രിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.വിവാഹത്തിനു ശേഷം പ്രവീൺ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സഹയാത്രികയിൽവെച്ച് ഞങ്ങളോട് തുറന്ന് പറഞ്ഞിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

കര്‍ണാടകത്തില്‍ നിയമസഭാ കക്ഷിയോ​ഗം ഇന്ന്…

കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോ​ഗം ഇന്ന് നടക്കും. കോൺ​ഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനാണ് ഇന്ന് യോ​ഗം ചേരുന്നത്. സിദ്ധരാമയ്യയ്‌ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്‍പ്പെടെ മുന്നിട്ടു നില്‍ക്കുകയും വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്‌ത ഡി കെ ശിവകുമാറിനു വേണ്ടിയും നേതാക്കള്‍ രം​ഗത്തുണ്ട്..

ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു…

രാത്രികാല പട്രോളിങില്‍ ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കോട്ടയം രാമപുരം സ്‌റ്റേഷനിലെ എസ്‌ഐ ജോബി ജോര്‍ജാണ് മരിച്ചത്. കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ എസ്‌ഐയെ പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്യൂട്ടിക്കിടെ രാത്രി പട്രോളിങിനു പോയപ്പോള്‍ ചീട്ടുകളി സംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് എസ്‌ഐ കെട്ടിടത്തില്‍നിന്ന് വീണത്.

പാലപ്പുഴ ആര്‍എസ്എസ് കേന്ദ്രത്തിലെ ആയുധ ശേഖരം; സമഗ്രാന്വേഷണം…

പാലപ്പുഴ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ ആയുധ ശേഖരത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ്. ഇന്നലെ വൈകീട്ടാണ് ആര്‍എസ്എസ് സ്ഥിരമായി ശാഖ നടത്താറുളള പാലപ്പുഴ പ്രദേശത്ത് നിന്ന് ആയുധ ശേഖരം പിടികൂടിയത്. കഴിഞ്ഞ മാസമാണ് തൊട്ടടുത്ത പ്രദേശമായ ആയിച്ചോത്ത് നിന്ന് ആര്‍എസ്എസ് ക്രിമിനല്‍ സന്തോഷിന്റെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം നടന്നത്. ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും തുടര്‍ക്കഥയായിട്ടും പോലിസ് നിസ്സംഗത പാലിക്കുകയാണെന്ന് …

പാലപ്പുഴ ആര്‍എസ്എസ് കേന്ദ്രത്തിലെ ആയുധ ശേഖരം; സമഗ്രാന്വേഷണം… Read More »