International News
കേന്ദ്രം വരുത്തിവച്ച ദുരന്തം ; റെയിൽവേയിൽ 3.14 ലക്ഷം തസ്‌തികയിൽ ആളില്ല…
യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത് 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ് ഇതിനായി നീക്കിവയ്‌ക്കുന്നത്. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്.ഇപ്പോൾ ദുരന്തമുണ്ടായ കിഴക്കൻ സോണിൽ 30,141 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. ലോക്കോപൈലറ്റുമാർ തുടർച്ചയായി 12 …
കേന്ദ്രം വരുത്തിവച്ച ദുരന്തം ; റെയിൽവേയിൽ 3.14 ലക്ഷം തസ്‌തികയിൽ ആളില്ല… Read More »
റേഷന്‍ മുടങ്ങിയത് കുറ്റകരമായ അനാസ്ഥ; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്ന് വി ഡി സതീശൻ…
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയത്തില്‍ ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്.സാങ്കേതിക പിഴവിന്റെ പേരില്‍ വ്യാഴാഴ്ച മുതലാണ് റേഷന്‍ വിതരണം മുടങ്ങിയത്. ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ്‌സ് ഓഫ് …
എ.ഐ ക്യാമറ; പിഴ നാളെ മുതല്‍…
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം. 726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.സ്വയാര്‍ജിത ബുദ്ധി ഉപയോഗിച്ച് ഓരോ വാഹനത്തിന്റെയും നിയമലംഘനങ്ങള്‍ സൂം ചെയ്ത് കണ്ടെത്തി, കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയക്കാന്‍ ശേഷിയുള്ളതാണ് എ.ഐ ക്യാമറകള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ഇത് പ്രായോഗികമല്ലെന്ന വാദവും നിലനില്‍ക്കുമ്പോളാണ് നാളെ മുതല്‍ യാത്രക്കാരുടെ കീശ കീറുന്നത്. …
കാടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട് നിലയില്‍ 45 ബാഗുകള്‍; ഉള്ളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങള്‍…
കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. പടിഞ്ഞാറന്‍ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയില്‍ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.45 ബാഗുകളാണ് അന്വേഷണസംഘം കാട്ടില്‍നിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങള്‍ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാല്‍ അടുത്ത ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപന്‍ നഗരത്തിലാണ് കഴിഞ്ഞാഴ്ച 8പേരെ കാണാതയത്. ഒരേ കോള്‍ …
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
കാലവര്‍ഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ ഇന്നു നാലു ജില്ലകളില്‍ നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് 24 മണിക്കൂറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ജില്ലകളില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് …
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്… Read More »
കേന്ദ്ര സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, ഗുരുതര പരിക്കേറ്റവർക്ക് 2 ലക്ഷം.
ഒഡീഷ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗുരുതര പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചു.ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് 7 മണിയോടെയാണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തിൽ മരണസംഖ്യ 50 കടന്നു. 300ലധികം പേർക്ക് പരിക്കേററതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ …
ഒഡീഷ ട്രെയിൻ ദുരന്തം: മരണം 280ആയി, 900ത്തിലേറെ പേര്‍ക്ക് പരിക്ക്…
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തിൽ മരണസംഖ്യ 280കടന്നു. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന സ്ഥിരീകരിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ഗുഡ്സ് ട്രെയിനും കോറോമാണ്ടല്‍ എക്സ്പ്രസും ഹൗറ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു. ജൂണ്‍ 3 ന് സംസ്ഥാനത്തുടനീളം ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അറിയിപ്പ്.മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് ട്രെയിനുകളാണ് …
ഒഡീഷ ട്രെയിൻ ദുരന്തം: മരണം 280ആയി, 900ത്തിലേറെ പേര്‍ക്ക് പരിക്ക്… Read More »
ഉമ്മൻചാണ്ടിയെ കണ്ടുപഠിക്കൂ; പിണറായി…
ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ …
ട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത നിരാശയില്‍ ചെയ്തതെന്ന് ഉത്തരമേഖല ഐജി…
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത 24 സൗത്ത് പര്‍ഗനാസ് സ്വദേശി പ്രസോന്‍ജീത് സിക്ദര്‍(40) തന്നെയാണെന്ന് പോലിസിന്റെ സ്ഥിരീകരണം. പ്രതി ഭിക്ഷാടകനാണെന്നും പണം ലഭിക്കാത്ത നിരാശയില്‍ ചെയ്തതാവാമെന്നും ഉത്തരമേഖല ഐജി നീരജ്കുമാര്‍ ഗുപ്ത പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ട്. രണ്ടു വര്‍ഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാള്‍ക്ക്, ഇവിടെയെത്തിയശേഷം ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാത്തതിന്റെ …