നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയില്‍…
വിസ തട്ടിപ്പ് കേസില്‍ പ്രതിയായ നടത്തിപ്പുകാരന്‍ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇയാളാണെന്ന് തെളിഞ്ഞാല്‍ കേസില്‍ പ്രതിയാക്കും. 2022ലാണ് സ്ഥാപനം പൂട്ടിയത്.നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് പിടികൂടിയത്. നിഖിലിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അബിനായിരുന്നു. എസ്.എഫ്.ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ …