EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍…

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍(എച്ച്‌സിജി) ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ പ്രവേശിപ്പിച്ചത്. വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദി കേരളാ സ്‌റ്റോറി’യെ പിന്തുണച്ച് മോദി…

ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിവാദത്തിലായ ‘ദി കേരള സ്‌റ്റോറി’ സിനിമയോടുളള കോണ്‍ഗ്രസ് നിലപാടിനെതിരേ രൂക്ഷ വിമര്‍ശിച്ചും സിനിമയെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെല്ലാരിയില്‍ നടന്ന റാലിയിലാണ് മോദി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയത്. ‘ആ മനോഹരമായ സംസ്ഥാനത്ത് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കേരള സ്‌റ്റോറി എന്ന് അവര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ. അവര്‍ തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയും അതിനെ നിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേരളം എന്ന മനോഹരമായ സംസ്ഥാനത്ത് നടക്കുന്ന ഭീകര …

ദി കേരളാ സ്‌റ്റോറി’യെ പിന്തുണച്ച് മോദി… Read More »

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു…

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീൻ ക്രീരി മേഖലയിൽ ആണ് പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു എന്ന് പൊലീസ് അറിയിച്ചു.ഇന്ത്യാ പാക് അതി‍ർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ സ്വദേശികളെ സൈന്യം വധിച്ചിരുന്നു. രാജസ്ഥാനിലെ ബാർമറിന് അടുത്ത് അതിർത്തിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതിർത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് …

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു… Read More »

സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് വിദ്യാ‍ര്‍ത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു…

സെർബിയയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ട് വിദ്യാ‍ര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബെൽഗ്രേഡിലെ സ്കൂളിൽ പതിനാല് വയസുകാരനാണ് വെടിവയ്പ് നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ തോക്കുമായാണ് ഇയാൾ സ്കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശമോ കാരണോ വ്യക്തമായിട്ടില്ല. വെടിവയ്പിൽ ആറ് കുട്ടികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റു.

ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ മൂന്നു മരണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്…

കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക്കൊണ്ടുപോവുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വനം വകുപ്പിന്റെ പ്രത്യേകസംഘം അരിക്കൊമ്പനെ ട്രാക്ക് ചെയ്തു…

കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന. VHF ആന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ ഏറെ നേരമായി ശ്രമം തുടരുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ ആളുകളും തെരച്ചിൽ നടത്തിയിരുന്നു.

‘ഇനി സത്യം അറിയാന്‍ കഴിയില്ല’; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവച്ചു…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍ ഗുഗിളില്‍നിന്ന് രാജിവച്ചു. സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയാണ് ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഐ സിസ്റ്റങ്ങള്‍ക്കായി അടിസ്ഥാന സാങ്കേതികവിദ്യ സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിന്റണ്‍. സാങ്കേതിക ഭീമന്മാര്‍ തമ്മിലുള്ള മല്‍സരം അപകടകരമായ വേഗതയില്‍ പുതിയ എഐ സാങ്കേതികവിദ്യകള്‍ പുറത്തിറക്കാനും ജോലികള്‍ അപകടത്തിലാക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും കമ്പനികളെ പ്രേരിപ്പിക്കുന്നതായി ഹിന്റണ്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് എങ്ങനെയാണെന്നും ഇപ്പോള്‍ എങ്ങനെയാണെന്നും …

‘ഇനി സത്യം അറിയാന്‍ കഴിയില്ല’; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവച്ചു… Read More »

തിഹാര്‍ ജയിലില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി; കോടതി വെടിവയ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു…

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ തിഹാര്‍ ജയിലിനുള്ളില്‍ രണ്ടുസംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രോഹിണി കോടതി വെടിവയ്പിലെ പ്രധാന സൂത്രധാരനെന്ന് പോലിസ് പറയുന്ന സുനില്‍ മന്‍ എന്ന തില്ലു താജ്പുരിയാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘമായ യോഗേഷ് തുണ്ടയും സഹായികളും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് റിപോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റ തില്ലു താജ്പുരിയെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹ തടവുകാരനായ രോഹിതിനും ആക്രമണത്തില്‍ പരിക്കേറ്റു. ഇയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. …

തിഹാര്‍ ജയിലില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി; കോടതി വെടിവയ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു… Read More »

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ; ഷാറൂഖ് സെയ്‌ഫിയെ എന്‍ ഐ എ കസ്റ്റഡിയില്‍ വിടും…

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയെ ഇന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വിടും. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ ഐ എ കോടതി അംഗീകരിച്ചിരുന്നു. കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ ഐ എക്ക് കൈമാറി. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഷാറൂഖിന് മറ്റെവിടെ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.എ.എ അന്വേഷിക്കുന്നത്. ഈ മാസം എട്ടാം തീയതി വരെയാണ് കസ്റ്റഡി.വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും.ഏപ്രില്‍ …

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ; ഷാറൂഖ് സെയ്‌ഫിയെ എന്‍ ഐ എ കസ്റ്റഡിയില്‍ വിടും… Read More »

റേഷന്‍ വിതരണ മുടക്കം; ഇന്ന് കോണ്‍ഗ്രസ് കരിദിനം…

അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനം. കറുത്ത ബാഡ്ജ് ധരിച്ചും കറുത്ത കൊടികള്‍ പിടിച്ചും റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരന്ന് പ്രതിഷേധം നടത്തും.റേഷന്‍ വിതരണം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സര്‍ക്കാര്‍ നിഷ്ക്രിയമാണ്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ …

റേഷന്‍ വിതരണ മുടക്കം; ഇന്ന് കോണ്‍ഗ്രസ് കരിദിനം… Read More »