EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



channel news

ബിജെപി അധികാരത്തിലിരുന്ന കർണാടക കോൺ​ഗ്രസ് കൈടയക്കി…

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട രേഖകൾ പ്രകാരം കോൺ​ഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടു. കമ്മിഷന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം കോൺ​ഗ്രസ് 133 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. ബിജെപിക്ക് 65ഉം, ജെഡിഎസിന് 22 ഉും മറ്റുള്ളവർക്ക് 4 ഉും സീറ്റുകൾ ലഭിച്ചു.വിജയിച്ച മുഴുവൻ പേരെയും ബെം​ഗളൂരുവിലെത്തിക്കും. നാളെത്തന്നെ നിയമസഭാ കക്ഷി യോ​ഗം കൂടി മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ നടക്കും. പുതിയ നേതാവിനെ നാളെ തെരഞ്ഞെടുക്കും.

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിം​ഗ് ഇന്ന്…

 ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിം​ഗ് ഇന്ന് രാവിലെ പത്തിന് നടക്കും. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഇന്നലെ രം​ഗത്തെത്തിയിരുന്നു. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു.ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഇന്ന് ഹാജരാവുന്നത്.

ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന് രണ്ടിന് മുട്ടുചിറയിലെ വീട്ടുവളപ്പില്‍…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. രാത്രി എട്ട് മണിയോടെ മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടില്‍ മൃതദേഹം എത്തിക്കുമ്പോള്‍ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ …

ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന് രണ്ടിന് മുട്ടുചിറയിലെ വീട്ടുവളപ്പില്‍… Read More »

താനൂർ ബോട്ട് ദുരന്തത്തിൽ അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ…

താനൂർ ബോട്ട് ദുരന്തത്തിൽ അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു.കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി…

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി…

കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസില്‍ കീഴടങ്ങി.ഇന്ന് പുലര്‍ച്ചെയോടെ മാനന്തവാടി ചുരത്തില്‍വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജാക്കി ലിവര്‍ ഉപയോഗിച്ച് നിഷാദ് സിദ്ദിഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ…

 കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്.തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്കാണ് ഇവർ വിറ്റത്. കഴിഞ്ഞ ഏപ്രിൽ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്.

മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്…

താനൂരിലുണ്ടായ ബോട്ട് അപകടം ഏറ്റവും വേദനിപ്പിക്കുന്നതാണെന്നും മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ചികില്‍സയിലുള്ള എല്ലാവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവസാനഘട്ടത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചെ തന്നെ ആരംഭിച്ചിരുന്നു. തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരേയും ഇതിനായി നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി താനൂരില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരായ വി അബ്്ദുര്‍റഹ്മാന്‍, കെ രാജന്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ …

മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്… Read More »

താനൂര്‍ ബോട്ട് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു, മരിച്ച 22 പേരെയും തിരിച്ചറിഞ്ഞു…

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിവിധ ആശുപത്രികളില്‍ പുരോഗമിക്കുകയാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് രാവിലെ ആറോടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ തുടങ്ങിയത്. തിരൂര്‍ ആശുപത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. മരണപ്പെട്ട അദ്‌നാന്റെ പോസ്റ്റ്‌മോര്‍ട്ടം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തിയായി. അതിനിടെ, ദുരന്തത്തില്‍ മരണപ്പെട്ട 22 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. …

താനൂര്‍ ബോട്ട് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു, മരിച്ച 22 പേരെയും തിരിച്ചറിഞ്ഞു… Read More »

ഭീകരത പാകിസ്ഥാന് വ്യവസായം, ബിലാവൽ പ്രൊമോട്ടറെന്ന് ജയശങ്കർ, ചൈനയ്ക്കും മുന്നറിയിപ്പ്…

പാകിസ്ഥാന് ഭീകരപ്രവർത്തനം വ്യവസായമാണെന്നും പാക് വിദേശ കാര്യമന്ത്രി ബിലാവൽ ഭൂട്ടോ അതിന്റെ പ്രൊമോട്ടറും വക്താവും ന്യായീകർത്താവുമാണെന്നും തുറന്നടിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കർ.ഗോവയിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഭീകരപ്രവർത്തനവും പരോക്ഷമായി കാശ്‌മീർ പ്രശ്നവും ഉന്നയിച്ച ബിലാവലിന് പത്രസമ്മേളനത്തിൽ നിശിതമായ ഭാഷയിൽ മറുപടി പറയുകയായിരുന്നു ജയശങ്കർ.പാകിസ്ഥാന്റെ മുഖ്യ ആശ്രയമാണ് ഭീകരവ്യവസായം. എസ്.സി. ഒ അംഗരാജ്യത്തിന്റെ വിദേശമന്ത്രിയായ ബിലാവലിനെ ആ ഭീകര വ്യവസായത്തിന്റെ പ്രൊമോട്ടറും വക്താവും ന്യായീകർത്താവും എന്ന നിലയിലാണ് കാണുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍…

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍(എച്ച്‌സിജി) ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ പ്രവേശിപ്പിച്ചത്. വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.